Uncategorized
പെരുന്നാള്‍ അവധിയില്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ എമര്‍ജന്‍സി കേസുകള്‍ കുറവെന്ന് റിപ്പോര്‍ട്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഈദുല്‍ ഫിത്വര്‍ അവധികാലത്ത് ഹമദ് ജനറല്‍ ആശുപത്രിയില്‍ എമര്‍ജന്‍സി കേസുകള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച 328 ഉം വെളളിയാഴ്ച 413 ഉം ശനിയാഴ്ച 403 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ശനിയാഴ്ചത്തെ 403ല്‍ 11 കേസുകള്‍ റോഡപകടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ട് ഗുരുതരമായ കേസുകള്‍ എയര്‍ലിഫ്റ്റിംഗിലൂടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആരോഗ്യ പരിചരണത്തിലും ബോധവത്കരണത്തിലുമുളള മുന്നേറ്റമാണ് ഈ കുറവിന് കാരണമെന്നാണ് പറയപ്പെടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 776 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കുറിപ്പില്‍ കാണുന്നു.
ആംബുലന്‍സ് സര്‍വ്വീസ് വിഭാഗം 739 കോളുകളാണ് വെള്ളിയാഴ്ച കൈകാര്യം ചെയ്തത്. അത് വ്യാഴാഴ്ച 721 ഉം ബുധനാഴ്ച 671 ഉംമായിരുന്നു.