Uncategorized
സ്ക്രിപ്റ്റ് നന്നായാല്‍ പടം വിജയിക്കും: ജോണി ആന്റണി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. സ്ക്രിപ്റ്റ് നന്നായാല്‍ പടം വിജയിക്കുമെന്ന് നടനും സംവിധായകനുമായ ജോണി ആന്റണി അഭിപ്രായപ്പെട്ടു. ജൂലൈ 14 ന് റിലീസ് ചെയ്യുന്ന ദിലീപ് നായകനായ ‘വോയിസ് ഓഫ് സത്യനാഥന്’ എന്ന പടത്തിന്റെ ഖത്തറിലെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രസമ്മേളനത്തില്‍ നടി വീണ നന്ദകുമാര്‍, നിര്‍മ്മാതാവ് ബാദുഷ, ഓള് കേരള ദിലീപ് ഫാന്‍സ് അസോസിയേഷന് ചെയര്മാന് റിയാസ്, ദിലീപ് ഫാന്‍സ് ഖത്തര്‍ പ്രസിഡന്റ് ഷിനോജ് എന്നിവര്‍ പങ്കെടുത്തു.