
കോവിഡ് ഭേദമായവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണനയില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭേദമായവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണനയില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി. ഖത്തര്‍ ടി.വി. യുമായി സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കോവിഡ് ഭേദമായവരില്‍ കുറച്ച് കാലത്ത് പ്രതിരോധ ശേഷി ഉണ്ടാകുമെന്നതിനാലും വാക്സിന്റെ ലഭ്യത പരിമിതമായതിനാലുമാണിത്. എങ്കിലും എല്ലാവരും പ്രതിരോധ മുന്‍കരുതലുകള്‍ തുടരണമെന്ന് അവര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങളായി ആശുപത്രി അഡ്മിഷനുകളിലും തീവ്രപരിചരണ വിഭാഗത്തിലും ധാരാളമാളുകള്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഏത് അടിയന്തിര സാഹചര്യവും നേരിടുവാനുള്ള പൂര്‍ണ തയ്യാറെടുപ്പുകളോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ഹസം അല്‍ മുബൈരിക് ജനറല്‍ ഹോസ്പിറ്റല്‍ ആക്ടിംഗ്് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഹ്‌മദ് അല്‍ മുഹമ്മദ് പറഞ്ഞു. 200 ഐ.സി.യു ബെഡ്ഡുകളുള്‍പ്പടെ ആയിരത്തി ഇരുനൂറോളം ബെഡ്ഡുകള്‍ തയ്യാറാണ്.