Uncategorized
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ്
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പാക്കുന്ന ഇന്‍ഷ്യൂറസ് പദ്ധതിക്ക് പിന്തുണയുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ്. സംഘടനയിലെ അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ പ്രസിഡന്റ് ബിജോയ് ചാക്കോ, എംസി മെമ്പര്‍മാരായ ഷൈജു ടി.കെ, ഷിജു ജോസ് എന്നിവര്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി. വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സബിത് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മഹേഷ് ഗൗഡ (ഹെഡ് ഓഫ് ഇന്‍ഷൂറന്‍സ്) 7752 7171, സബിത് സഹീര്‍ (ജനറല്‍ സെക്രട്ടറി) 3316 3774 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.