Uncategorized
വിന്റര്‍ മാര്‍ക്കറ്റില്‍ 8000 ടണ്‍ പച്ചക്കറി വില്‍പന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിന്റര്‍ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന അവര്‍ അല്‍ മസ്രൂവ, അല്‍ഖോര്‍, അല്‍ തഖിറ, അല്‍വകറ, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നീ യാര്‍ഡുകളിലായി ഈ സീസണില്‍ 8000 ടണ്‍ പച്ചക്കറി വില്‍പന നടന്നതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആദില്‍ അല്‍ ഖല്‍ദി അല്‍ യാഫി പറഞ്ഞു. 2020 ഒക്ടോബര്‍ അവസാനം മുതല്‍ 2021 ഫെബ്രുവരി അവസാനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തിലേതിലും 34 ശതമാനം കൂടുതലാണിത്. 159 ഫാമുകളാണ് ഇതില്‍ പങ്കാളികളായത്.
കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നതും കര്‍ഷകര്‍ക്ക് വ്യത്യസ്ത തരത്തിലുള്ള പിന്തുണ നല്‍കുന്നതും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.