Breaking News
കോവിഡ് പ്രതിസന്ധി സ്‌ക്കൂളുകളില്‍ ഹാജര്‍ നില 30 ശതമാനമാക്കും
ദോഹ. രാജ്യത്തെ കോവിഡ് പ്രതിസന്ധിി പരിഗണിച്ച് മാര്‍ച്ച് 21 മുതല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും ഹാജര്‍നില 30 ശതമാനമായി കുറയ്ക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
സുരക്ഷിതവും ആരോഗ്യകരവുമായ ഒരു വിദ്യാലയം ഉറപ്പുവരുത്തുന്നതിനായി പൊതു, സ്വകാര്യ സ്‌കൂളുകളിലെ എല്ലാ ഘട്ടങ്ങളിലെയും ഹാജര്‍ നിരക്ക് 30 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു. ബ്‌ളന്‍ഡഡ് എഡ്യൂക്കേഷന്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി