ദേശീയ ടേബിള്‍ ടെന്നീസ് ടീമിന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സ്വീകരണം നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ദേശീയ ടേബിള്‍ ടെന്നീസ് ടീമിന് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സ്വീകരണം നല്‍കി. വെസ്റ്റിന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ പുരുഷ ടീമില്‍ നിന്ന് ശരത് കമല്‍, സത്യന്‍ ജ്ഞാനശേഖരന്‍, വനിതാ ടീമില്‍ നിന്ന് മണിക ബാത്ര, സുതിര്‍ത മുഖര്‍ജി, ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമിന്റെ മുഖ്യ പരിശീലകന്‍ സന്ദീപ് ഗുപ്ത എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കളിക്കാര്‍ക്ക് മെമന്റോ സമ്മാനിച്ചു. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത്, ജനറല്‍ സെക്രട്ടറി ടി.എസ്. ശ്രീനിവാസ്, ടേബിള്‍ ടെന്നീസ് വിഭാഗം ഹെഡ് ബോബന്‍ വര്‍ക്കി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.