
Breaking News
ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു, അതീവ ജാഗ്രത വേണം, ഇന്ന് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണവും
ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു, അതീവ ജാഗ്രത വേണം. ഇന്ന് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10095 പരിശോധനകളില്‍ 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 311 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13192 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 149 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1145 ആയി. 21 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 196 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ചികിത്സയിലുള്ള 67 കാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 274 ആയി.