Uncategorized

മാര്‍ച്ചില്‍ ഡിസ്‌കവര്‍ ഖത്തര്‍ 85000 ബുക്കിംഗുകള്‍ നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുവാന്‍ പ്രതിജ്ഞാബദ്ധമായാണ് ഡിസ്‌കവര്‍ ഖത്തര്‍ പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ച്ചില്‍ മാത്രം 60 ഹോാട്ടലുകളിലും മെക്കെയ്ന്‍സ് ലൊക്കേഷനുകളിലുമായി 85,000 അതിഥികള്‍ക്കുളള ബുക്കിംഗ് നടത്തിയതായും ഡിസ്‌കവര്‍ ഖത്തറിനെ ഉദ്ധരിച്ച് പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മടങ്ങിവരുന്ന അതിഥികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. അതിനാന്‍ നേരത്തെ കൂട്ടി ബുക്ക് ചെയ്ത് തങ്ങളുടെ ബജറ്റിനനുസരിച്ച താമസം കണ്ടെത്തുവാന്‍ ശ്രദ്ധിക്കണം.

ഖത്തറിനെയും അതിലെ നിവാസികളെയും സംരക്ഷിക്കുന്നതില്‍ കണിശമായ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സഹായിച്ചിട്ടുണ്ട്. വിവേകപൂര്‍വമായ മുന്‍കരുതലുകള്‍ എടുത്തതുകൊണ്ടാണ് ബോര്‍ഡറുകള്‍ അടക്കാതെ സാധാരണ ജീവിതം സാധ്യമാക്കുവാന്‍ ഖത്തറിന് സാധിച്ചത്.

ഡിസ്‌കവര്‍ ഖത്തറിന്റെ വെല്‍കം ഹോം ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജുകള്‍ 2,300 റിയാല്‍ മുതല്‍ ലഭിക്കും. ഫുള്‍ ബോര്‍ഡ് അടിസ്ഥാനത്തില്‍ പ്രതിദിനം മൂന്ന് ഭക്ഷണം, ഒരു പിസിആര്‍ പരിശോധന, എത്തുമ്പോള്‍ എച്ച്‌ഐഎയില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഉള്‍പ്പെടുന്നു. മൂന്ന്, നാല്, അഞ്ച് സ്റ്റാര്‍ പ്രോപ്പര്‍ട്ടികളിലായി 60-ലധികം ഹോട്ടലുകളില്‍ നിന്ന് അതിഥികള്‍ക്ക് തിരഞ്ഞെടുക്കാം, രണ്ട്, മൂന്ന് ബെഡ്‌റൂം വില്ലകള്‍ വലിയ കുടുംബങ്ങള്‍ക്ക് ലഭ്യമാണ്.

മെക്കെയ്ന്‍സ് പാക്കേജുകള്‍ 1820 റിയാലില്‍ ആരംഭിക്കും. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, വൈ-ഫൈ, ഫുള്‍ ബോര്‍ഡ്, എന്നിവ ഉള്‍പ്പെടുന്നു.

ഡിസ്‌കവര്‍ ഖത്തര്‍ കോള്‍ സെന്ററില്‍ ഇപ്പോള്‍ 55 മുഴുസമയ അറബി സംസാരിക്കുന്ന ജീവനക്കാരുണ്ട്. ഏപ്രില്‍ തുടക്കത്തില്‍ ഇത് 95 ആയി ഉയര്‍ത്തും. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിന്റെ അറബി പതിപ്പ് ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

റീഫണ്ടുകളും വളരെ വേഗത്തിലാണ് ചെയ്യുന്നത്. ഇതുവരെ 12 മില്യണ്‍ ഡോളര്‍ മൂല്യമുള്ള 13,000 വെല്‍കം ഹോം റീഫണ്ടുകളാണ് പ്രോസസ്സ് ചെയ്തത്. യോഗ്യത സ്ഥിരീകരിക്കുന്നതിനായി ഹോട്ടലുകളില്‍ വളരെ ചെറിയ എണ്ണം മാത്രമേ പെന്റിംഗിലുള്ളൂ. 11 മില്യണ്‍ ഡോളര്‍ മൂല്യമുള്ള 50,000 ത്തോളം മെക്കാനീസ് റീഫണ്ടുകളും പ്രോസസ്സ് ചെയ്തു.

Related Articles

Back to top button
error: Content is protected !!