Breaking News
ഖത്തറില്‍ 55കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 534 പേര്‍ക്ക് കോവിഡ്
ദോഹ : ഖത്തറില്‍ 55കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 275 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11738 പരിശോധനകളില്‍ 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 349 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 13376 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 174 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1150 ആയി. 22 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 207 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.