
ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്സിനേഷന്‍ സെന്ററില്‍ എസ്.എം.എസ്. ഉളളവര്‍ക്ക് മാത്രമേ വാക്സിന്‍ ലഭിക്കൂ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്സിനേഷന്‍ സെന്ററില്‍ എസ്.എം.എസ്. ഉളളവര്‍ക്ക് മാതമേ വാക്സിന്‍ ലഭിക്കുകയുളളൂവെന്നും അല്ലാത്തവര്‍ക്ക് യാതൊരു കാരണവശാലും വാക്‌സിന്‍ അനുവദിക്കുകയില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. നിരന്തരമായ ബോധവല്‍ക്കര കാമ്പയിന് ശേഷവും അപ്പോയന്റ്മില്ലാതെ ധാരാളമാളുകള്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ (ക്യുഎന്‍സിസി) കോവിഡ് -19 വാക്സിനേഷന്‍ സെന്ററില്‍ നിത്യവും എത്തുന്നുണ്ട്. ഇത് സ്വീകാര്യമല്ല. ഇത്തരമാളുകളെ തിരിച്ചയക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമുണ്ടാവില്ല.
വ്യക്തികളും സ്ഥാപനങ്ങളും ഉത്തരവാദിത്തബോധത്തോടെ പെരുമാറണം
നിത്യവും രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെയാണ് വാക്സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക.