Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ രഹിത ടൂര്‍ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ രഹിത ടൂര്‍ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ്. ഇതിഹാസങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിലേക്കും മൈക്കോനോസിലേക്കുമാണ് ക്വാറന്റൈന്‍ രഹിത അവധിക്കാല പാക്കേജുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേ ഡിവിഷന്‍ പുറത്തിറക്കിയത്.

ഖത്തറില്‍ നിന്നും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ഖത്തറി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാനും ഗ്രീസിന്റെ മനോഹരമായ വേനല്‍ക്കാലം അനുഭവിക്കാനും അവസരമൊരുക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് വിശദീകരിച്ചു.

യാത്രക്കാര്‍ക്ക് ഏഥന്‍സിലെ വേനല്‍ക്കാല അവധിദിനങ്ങള്‍ ചെലവഴിക്കാനും അതുല്യമായ പുരാവസ്തു പ്രദേശങ്ങള്‍, മനോഹരമായ അയല്‍പ്രദേശങ്ങള്‍, ആറ്റിക ഉപദ്വീപിനു ചുറ്റുമുള്ള മനോഹരമായ ബീച്ചുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാനും കഴിയും. ഹോളിഡേയ്സിന്റെയും കളിതമാശകളുടേയും പര്യായമായ മൈക്കോനോസ് ദ്വീപ് സന്ദര്‍ശിക്കാനും മനോഹരമായ ബീച്ചുകളും സുന്ദരമായ കാഴ്ചകളും ആസ്വദിക്കാം.

ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് മൂന്ന് രാത്രിയും പകലുമുള്ള പാക്കേജുകളാണ് നല്‍കുന്നത്. ഇത് ആവശ്യക്കാര്‍ക്ക് ദീര്‍ഘിപ്പിക്കാം. ദിവസേനയുള്ള പ്രഭാതഭക്ഷണം, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, കാഴ്ചകള്‍ക്കും ഉല്ലാസയാത്രകള്‍ക്കുമുള്ള പ്രാദേശിക സഹായം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്താം.

മൈക്കോനോസ് സന്ദര്‍ശിക്കുന്ന അതിഥികള്‍ക്ക് നാല് ഹോട്ടലുകളില്‍ ഒന്നില്‍ നിന്ന് അവര്‍ക്ക് ഇഷ്ടമുള്ള താമസസൗകര്യം തിരഞ്ഞെടുക്കാം: മൂന്ന് ഉയര്‍ന്ന നിലവാരമുള്ള, 5-സ്റ്റാര്‍ പ്രോപ്പര്‍ട്ടികള്‍ – മൈക്കോണിയന്‍ അംബാസഡര്‍, മൈക്കോണിയന്‍ കിമ, മൈക്കോണിയന്‍ വില്ലാസ് കളക്ഷന്‍; ഒപ്പം 4-സ്റ്റാര്‍ പെറ്റാസോസ് ബീച്ചും.

ഗ്രീസിന്റെ തലസ്ഥാനത്ത് അവധിക്കാലം ആഘോഷിക്കുന്നവര്‍ 5-സ്റ്റാര്‍ എന്‍ജെവി ഏഥന്‍സ് പ്ലാസയിലാണ് താമസിക്കുക. ഇഷ്ടാനുസൃതമായി രൂപകല്‍പ്പന ചെയ്ത പാക്കേജുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് പ്രയോജനം നേടാം, രണ്ട് ജനപ്രിയ സ്ഥലങ്ങളില്‍ സാധാരണ വിലയില്‍ നിന്ന് 40 ശതമാനം വരെ ലാഭിക്കാനാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് പറഞ്ഞു.

ക്വാറന്റൈന്‍ രഹിത ടൂര്‍ പാക്കേജുകള്‍ ഒരാള്‍ക്ക് 4372 റിയാല്‍ മുതല്‍ക്ക് ലഭിക്കും. മെയ് 14 മുതല്‍ സപ്തമ്പര്‍ 30 നകം യാത്ര ചെയ്യാവുന്ന രീതിയിലാണ് പക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.qatarairwaysholidays.com/summer-in-greece സന്ദര്‍ശിക്കുക

Related Articles

Back to top button