ശഹാനിയയില്‍ പുതിയ അറവുശാല തുറന്ന് വിദാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ശഹാനിയയില്‍ പുതിയ അറവുശാല തുറന്ന് വിദാം. ഖത്തറിലെ പ്രമുഖ വ്യവസായ സംരംഭമായ വിദാം ഫുഡ് കമ്പനി ശഹാനിയയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അറവുശാല ആരംഭിച്ചു എല്ലാതരം മൃഗങ്ങളേയുമറുക്കുവാനുള്ള മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ശഹാനിയ ഏരിയയിലുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫാമുകള്‍ക്കുമൊക്കെ ഈ സേവനം ലഭ്യമായിരിക്കും. റമദാനിന്റെ മുന്നോടിയായി സേവനമാരംഭിച്ചത് ഏറെ പ്രയോജനകരമാണ്.
5000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച അറവുശാലയില്‍ നാല് വിശാലമായ ഹാളുകളും ശീതീകരണ മുറികളും പൊതുജനങ്ങള്‍ക്ക് വെയിറ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. പ്രതി പ്രതിദിനം 1000 മൃഗങ്ങളെ അറുക്കുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമവ്യവസ്ഥകള്‍ അനുസരിച്ചാണ് ഇവിടെ അറിവ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.