Uncategorized
കോവിഡ് പ്രതിസന്ധി, കതാറയുടെ സെനിയാര്‍ ഫെസ്റ്റിവല്‍ 2021 മാറ്റിവച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പേള്‍ ഡൈവിംഗ്, ഫിഷിംഗ് മത്സരങ്ങളോടെയുള്ള സെനിയാര്‍ ഫെസ്റ്റിവല്‍ 2021 മാറ്റിവച്ചതായി കതാറ അറിയിച്ചു. ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്താനും കടലുമായി ബന്ധപ്പെട്ട ഖത്തറി പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്ന ഉത്സവം കോവിഡ് വ്യാപിക്കുന്നത് തടയാന്‍ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കതാറ) പരിപാടി മാറ്റിവെക്കുന്നതെന്ന് കത്താറ ട്വീറ്റ് ചെയ്തു.