ഒരുമിച്ചു മാത്രം വീണ്ടും ആഹ്ലാദിക്കാന്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താം, വേറിട്ട കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് കേസുകള്‍ രൂക്ഷമാവുകയും ആശങ്കയും അസ്വസ്ഥതകളും സമൂഹത്തെ പിടിച്ചുകുലുക്കുകയും ചെയ്യുമ്പോള്‍ വേറിട്ട കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം ശ്രദ്ധ നേടുന്നു. ഒരുമിച്ചു മാത്രം വീണ്ടും ആഹ്ലാദിക്കാന്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താം എന്ന സന്ദേശവുമായാണ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
ഒരുമിച്ചു മാത്രം വീണ്ടും ആഹ്ലാദിക്കാന്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താം. നാം ആഗ്രഹിക്കുന്ന കൂടിച്ചേരലുകളുടെയും ആര്‍പ്പ് വിളികളുടെയും സുന്ദര ദിനങ്ങളെ വരവേല്‍ക്കാം. മഹാമാരിയുടെ ഭീതിയകറ്റി സന്തോഷത്തോടെ മുന്നേറാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചും വാക്സിനെടുത്തും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായാണ് പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.