
Breaking News
ആശങ്ക വേണ്ട, മൂന്ന് നാലാഴ്ച കണിശമായ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിശുദ്ധ റമദാന്‍ പടിവാതില്‍ക്കലെത്തിയ നേരത്ത് കൂടുതല്‍ കണിശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിര്‍ബന്ധിതാവസ്ഥയിലാണെന്നും മൂന്ന് നാലാഴ്ച കണിശമായ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സമൂഹം ജാഗ്രത പാലിച്ചാല്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാമെന്നും മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍.
മഹാമാരിയെ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വാക്സിനെടുത്തവരും പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തരുത.് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ നിര്‍ദേശിച്ചു.