Uncategorized

ഹബീബ് വി റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ദ ടാസ്‌ക്ക്’ ഷോര്‍ട്ട് ഫിലിം റിലീസിംഗ് ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ മൂവി കാര്‍വെര്‍സിന്റെ ബാന്നറില്‍ ജോഷീസ് പ്രൊഡക്ഷന്‍സിന് വേണ്ടി ജോഷി ഡേവിസ് കുറ്റിക്കാട്ടില്‍ നിര്‍മ്മിച്ച് ഹബീബ് വി റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ദ ടാസ്‌ക്ക്’ ഷോര്‍ട്ട് ഫിലിം റിലീസിംഗ് ഇന്ന്.

സായ് പ്രസാദ്, ഹബീബ് വി റഹ്‌മാന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ജിജോയ് ജോര്‍ജ്ജ് ആണ്. കോബ്ര രാജേഷ്, സായ് പ്രസാദ്, ജിജോയ് ജോര്‍ജ്ജ്, ജോഷി ഡേവിസ് കുറ്റിക്കാട്ടില്‍, നജീബ് കീഴാരിയൂര്‍, നൗഷാദ് ദില്‍സെ, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഡേവിസ് ചേലാട്ട്, ഫിര്‍ദോസ്, ജെസ്‌ലിന്‍ ഷാബു, നിജ അനിലന്‍, ആതിര ഹരീഷ്, ആതിര ജിജോയ്, സീന പ്രസാദ് തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത്.

ദി ടാസ്‌കിന്റെ റിലീസ് തങ്ങളുടെ സുഹൃത്തുക്കളായ 500 പേരുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം കൃത്യം 6.30 ന് ടാസ്‌ക് റിലീസ് ചെയ്യും

Related Articles

Back to top button
error: Content is protected !!