ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മടിക്കേരി അന്തരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മടിക്കേരി അന്തരിച്ചു. 56 വയസ്സായിരുന്നു. കര്‍ണ്ണാടക മടിക്കേരി സ്വദേശിയായ അബ്ദുല്‍ ലത്തീഫ് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ സജീവമായ അദ്ധേഹം കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
നാടണയാന്‍ പ്രയാസപ്പെടുന്നവര്‍, തൊഴിലുടമയില്‍ നിന്ന് പ്രയാസം നേരിടുന്നവര്‍, വിസാ സംബന്ധമായ വിഷയങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്നവര്‍ എന്ന് വേണ്ട പ്രവാസിയുടെ ഏത് മാനുഷിക വിഷയങ്ങളിലും അവരുടെ സംസ്ഥാനമോ ഭാഷയോ നോക്കാതെ കേള്‍ക്കാനും പരിഹാരം ഉണ്ടാക്കാനും മുന്‍നിരയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു.
ഫാതിമ സലീനയാണ് ഭാര്യ, മുഹമ്മദ് മാസിന്‍, മുഹമ്മദ് മുഹാസ്, മുഹമ്മദ് മുഹാവിന്‍, മലീഹ എന്നിവര്‍ മക്കളാണ്.
ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.