ദഫ്ന സ്ട്രീറ്റില്‍ 6 മാസത്തേക്ക് ഗതാഗത നിയന്ത്രണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റോഡ് വികസന പദ്ധിയുടെ ഭാഗമായി ദഫ്ന സ്ട്രീറ്റില്‍ 6 മാസത്തേക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഉമര്‍ മുഖ്താര്‍ സ്ട്രീറ്റിനും ബല് ഹമ്പര്‍ സ്ട്രീറ്റിനുമിടയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് ദിശകളിലും ഗതാഗതം നിയന്ത്രിക്കും. ഏപ്രില്‍ 16 വെള്ളിയാഴ്ച ആരംഭിച്ച് 6 മാസത്തേക്കാണ് റോഡുകള്‍ അടക്കുക. ഒമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റ്, അല്‍ തവാവീഷ് സ്ട്രീറ്റ്, ബല്ഹമ്പര് സ്ട്രീറ്റ് എന്നിവിടങ്ങളിലെ മറ്റു റോഡുകള്‍ ഉപയോഗിക്കാം.
ഒമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനും ബല്ഹമ്പര് സ്ട്രീറ്റ് ഇന്റര്‍സെക്ഷനുമിടയില്‍ രണ്ട് ദിശകളിലായി റോഡുകള്‍ അടക്കും. ബല്ഹമ്പര് സ്ട്രീറ്റിലെ ഇന്റര്സെക്ഷന് മുതല്‍ അല്‍ ദഫ്ന ഇന്റര്സെക്ഷന് വരെ ദഫ്ന സ്ട്രീറ്റ് ഒരു ദിശയിലാണ് റോഡ് അടയ്ക്കുക. ഇരുവശത്തുമുള്ള എംബസികളിലേക്കുള്ള പ്രവേശനം തുറന്നുകിടക്കുമെന്ന് അശ്ഗാല്‍ ട്വീറ്റില്‍ പറഞ്ഞു.
വെസ്റ്റ് ബേയിലെ റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ദഫ്ന സ്ട്രീറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.