6000 കര്‍വ ഡ്രൈവര്‍മാര്‍ക്ക് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പരിശീലനം നല്‍കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: 6000 കര്‍വ ഡ്രൈവര്‍മാര്‍ക്ക് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ (ക്യുഎന്‍ടിസി) മുവാസലത്ത് (കര്‍വ) യുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ക്യുഎന്‍ടിസി ക്കത് വേണ്ടി സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബാക്കറും മുവാസലത്ത് (കര്‍വ ടാക്‌സി കമ്പനി )ക്ക് വേണ്ടി സി. ഇ. ഒ ഫഹദ് സഅദ് അല്‍ ഖഹതാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ക്യുഎന്‍ടിസിയുടെ ടൂറിസം സ്ട്രാറ്റജിയുടെ പ്രധാന ഭാഗമായി പുതുതായി ആരംഭിച്ച സര്‍വീസ് എക്‌സലന്‍സ് പ്രോഗ്രാമിന്റെ ആദ്യ ഘട്ടമാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നത്.ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനായി ക്യുഎന്‍ടിസി പ്രധാന പങ്കാളികളുമായി യോജിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ഖത്തറിലെത്തുന്ന ഓരോ സന്ദര്‍ശകനും അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിക്കുവാന്‍ ഇതുപോലുള്ള സര്‍ട്ടിഫിക്കേഷനുകളും പരിശീലനങ്ങളും സഹായകമാകുമെന്നാണ് ടൂറിസം കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരെ സ്വധീനിക്കുന്ന എല്ലാ ടച്ച് പോയിന്റുകളിലും പരിശീലനം നല്‍കും.
ഖത്തറിന്റെ സാംസ്‌കാരിക പൈതൃകവും കാഴ്ചപ്പാടും ആഘോഷിക്കുന്ന അനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് സര്‍വീസ് എക്‌സലന്‍സ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു മള്‍ട്ടി-സ്റ്റേജ് പ്രോഗ്രാമിന്റെ ആദ്യ ഭാഗമെന്ന നിലയില്‍, ക്യുഎന്‍ടിസിയും മുവാസലത്തും (കര്‍വ) 6,000 ല്‍ അധികം കര്‍വ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും.
ഖത്തറിന്റെ സംസ്‌കാരത്തെയും ടൂറിസം സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ കര്‍വ ഡ്രൈവര്‍മാരെ പ്രാപ്തരാക്കുന്ന പരിശീലനം മികച്ച ഉപഭോക്തൃ സേവനം വാഗ്ദാനം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.