
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ധാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടി വെച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് ഭീഷണി കണക്കിലെടുത്ത് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ധാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നീട്ടിവെക്കാനും തീരുമാനം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സ്‌ക്കൂള്‍ പരീക്ഷയുടെയും ഇന്റേണല്‍ അസസ്‌മെന്റിന്റെയും അടിസ്ഥാനത്തില്‍ പതിനൊന്നാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യും.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ ഒന്നിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തിയ്യതി നിശ്ചയിക്കും. പരീക്ഷ തുടങ്ങുന്നതിന് രണ്ടാഴ്ച്ചയെങ്കിലും മുമ്പ് വിവരമറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോക്ടര്‍ സന്യം ഭരദ്വാജ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിശിഷ്യാ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണീ തീരുമാനം.
വിദേശസര്‍വ്വകലാശാലകളില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവരെയും തീരുമാനം പ്രതികൂലമായി ബാധിക്കും.