ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത്് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
കഴിഞ്ഞ അഞ്ചാഴ്ചയിലേറെയായി കോവിഡ് ബാധിച്ച് ക്യൂബന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസം വെന്റിലേറ്ററിലായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളായി നേരിയ ആശ്വാസമായിരുന്നു. ഇന്ന് പെട്ടെന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലുള്ള ഷാജഹാന്‍ സ്വന്തമായി ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്ത് വരികയായിരുന്നു.
റഷീദയാണ് ഭാര്യ. നഹാന്‍, ഹിഫ എന്നിവര്‍ മക്കളാണ് .
ഷാജഹാന്റെ വിയോഗത്തില്‍ ഡോം ഖത്തര്‍ അനുശോചനമറിയിച്ചു. കോവിഡ് ഭീഷണി അത്യന്തം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവജാഗ്രത കൈകൊള്ളണമെന്ന് ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് ആവശ്യപ്പെട്ടു
ഷാജഹാന്റെ മൃതദേഹം ഇന്ന് ഇശാനമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.