
റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസ് ഏപ്രില്‍ 17, 19 തിയ്യതികളിലെ വിജയികളെ പ്രഖ്യാപിച്ചു
ദോഹ : ഇന്റര്‍നാഷണല്‍ മലയാളി ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ നിലാവ് ഓണ്‍ലൈന്‍ ക്വിസിലെ ഏപ്രില്‍ 17, 19 തിയ്യതികകളിലെ വിജയികളെ പ്രഖ്യാപിച്ചു.
എപ്രില്‍ 17 ന് നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം ഏത് എന്ന ചോദ്യത്തിന് റമദാന്‍ എന്ന ശരിയുത്തരമെഴുതിയ നിരവധി പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായത് മുഹമ്മദ് റാഷിദാണ്
ഏപ്രില്‍ 19ന് നല്‍കിയ വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദ്യ വിഷയമെന്ത് എന്ന് ചോദ്യത്തിന് മനുഷ്യന്‍ എന്ന ശരിയുത്തരമെഴുതിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയായത് ലുബ്‌ന ഹാറൂണാണ്.
ഇരുവര്‍ക്കും പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് (www.panda.qa) നല്‍കുന്ന 100 ഖത്തര്‍ റിയാലിന്റെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനമായി ലഭിക്കുക.
ഏപ്രില്‍ 13 മുതല്‍ മെയ് 13 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ പാണ്ട ഹൈപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന 100 ഖത്തര്‍ റിയാല്‍ വിലയുള്ള ഗിഫ്റ്റ് വൗച്ചറിന് വേണ്ടി നടക്കുന്ന മത്സരത്തിന് പുറമേ ഏവന്‍സ് ട്രാവല്‍ & ടൂര്‍സ് നല്‍കുന്ന വിമാനടിക്കറ്റിന് വേണ്ടിയുള്ള മത്സരവും നടക്കുന്നുണ്ട്. ഏപ്രില്‍ 16 മുതല്‍ മെയ് 8 വരെ വിമാനടിക്കറ്റിന് വേണ്ടിയുള്ള മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനായി ഇന്റര്‍നാഷണല്‍ മലയാളിയുടെ ഫെയ്സ്ബുക്ക് പേജാണ് സന്ദര്‍ശിക്കേണ്ടതാണ്.