ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീര്‍ നിര്‍ദേശം നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് മഹാമാരി ദുരന്തം വിതക്കുന്ന ഇന്ത്യക്ക് അടിയന്തിര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നിര്‍ദേശം നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്തൊക്കെയാണ് ഖത്തര്‍ ഇന്ത്യയിലേക്കയക്കുകയെന്ന് വ്യക്തമല്ല. അത്യാവശ്യമായ എല്ലാ വൈദ്യസഹായങ്ങളും ഉള്‍പ്പെടുമെന്നാണറിയുന്നത്.
നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമീര്‍ ടെലിഫോണ്‍ സംഭാഷണം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത അമീര്‍ ഇന്ത്യയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും ഖത്തര്‍ നല്‍കുന്ന കരുതലിനും പിന്തുണക്കും നന്ദി അറിയിച്ചു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.
ചരിത്രപരവും ഊഷ്മളവുമായ ഇന്തോ ഖത്തര്‍ ബന്ധത്തിലെ വേറിട്ട അധ്യയമായാണ് ഖത്തറിന്റെ ഈ കാരുണ്യ വര്‍ഷം വിലയിരുത്തപ്പെടുന്നത്.
കോവിഡ് പ്രതിരോധത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ രാജ്യങ്ങള്‍ക്ക് വൈദ്യസഹായമെത്തിച്ച് മനുഷ്യ സ്‌നേഹത്തിന്റെയും ഏക മാനവികതയുടേയയും അമൂല്യ സന്ദേശങ്ങള്‍ അടയാളപ്പെടുത്തിയാണ് ഖത്തറെന്ന പുണ്യ രാജ്യം ജൈത്ര യാത്ര തുടരുന്നത്.