ഇന്ത്യക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭീഷണി അതിരൂക്ഷമായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്ന ഇന്ത്യക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം
മാതൃകയാകുന്നു. ഒരു പക്ഷേ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ഇന്ത്യക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കുന്ന ആദ്യ സന്നദ്ധസംഘം എന്ന ബഹുമതി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന് സ്വന്തമാകും.
ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിഡന്‍ കോണ്‍സെന്‍ട്രേറ്ററുകളുമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ഇന്ത്യയിലേക്കയച്ചത്.
ഖത്തറിലെത്തിയ ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ്. കൊല്‍ക്കത്ത വഴി ഈ അവശ്യ സാധനങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം വഴിയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ എംബസി പ്രശംസിച്ചു.