
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം ജില്ലയില്‍ വെളിയംങ്കോട് പാമ്പന്റോഡ് മദ്രസക്ക് പടിഞാറ് ഭാഗം താമസിക്കുന്ന പരേതനായ ആലിയുടെ മകന്‍ മുല്ലക്കാട്ടില്‍ ബഷീര്‍ ആണ് മരിച്ചത്. 49 വയസ്സായിരുന്നു.
ഉമ്മുസലാല്‍ അലിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഫൗസിയയാണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.