Uncategorized

ഈദ് അവധിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റേയും ഫഹസിന്റേയും പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അവധിക്കാലത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേയും ഫഹസിന്റേയും പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു.

്ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് അന്വേഷണ സുരക്ഷാ വകുപ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സേവനാധിഷ്ഠിത വകുപ്പുകളായ ദേശീയത, യാത്രാ രേഖകള്‍, പാസ്പോര്‍ട്ടുകള്‍, ട്രാഫിക്, ഫിംഗര്‍പ്രിന്റ് സേവനങ്ങള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഒരു പോസ്റ്റില്‍ പറഞ്ഞു.

വുഖൂദിന്റെ വാഹന പരിശോധന (ഫഹസ്) കേന്ദ്രങ്ങള്‍ക്ക് മെയ് 9 മുതല്‍ 18 വരെ അവധിയായിരിക്കും. എങ്കിലും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി മസ്‌റൂര, വകറ എന്നിവിടങ്ങളിലെ ഫഹസ് കേന്ദ്രങ്ങള്‍ മെയയ് 9 മുതല്‍ റമദാന്‍ അവസാനം വരെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രവര്‍ത്തിക്കും. മെയ് 16 മുതല്‍ 2021 മെയ് 18 വരെയും രാവിലെ 8 മുതല്‍ 12 വരെ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പ്രവേശന ഗേറ്റുകള്‍ 11:45 ന് അടക്കും.

Related Articles

Back to top button
error: Content is protected !!