Uncategorized
കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹ്യ കൂടിചേരലുകളും സന്ദര്‍ശനങ്ങളും ഒഴിവാക്കുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹ്യ കൂടിചേരലുകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കോവിഡ് പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെ ഉത്‌ബോധിപ്പിക്കുന്നത്.
പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ കൂട്ടം കൂടുന്നവരെ ആഭ്യന്തര മന്ത്രാലയം പിടികൂടി പ്രോസിക്യൂഷന് ഏല്‍പ്പിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.