Uncategorized

തിരുത്തിയാട് വാട്‌സപ്പ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ കോലായി ഈദ് മീറ്റ് ശ്രദ്ധേയമായി

കോവിഡ് ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പ്രദേശത്തെ എല്ലാവരെയും ഒരുമിച്ചു കൊണ്ട് നാട്ടുകാര്‍ക്ക് പെരുന്നാള്‍ ആഘോഷിക്കുവാന്‍ തിരുത്തിയാട് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒരുക്കിയ ഈദ് സംഗമവും ഓണ്‍ലൈന്‍ കോലായിയും സാന്നിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സാമൂഹിക അകലത്തിന്റെ സാഹചര്യങ്ങളിലും മാനസിക അടുപ്പത്തിന്റെ പ്രാധാന്യവും സൗന്ദര്യവും ഈദ് മീറ്റ് ബോധ്യപ്പെടുത്തി. പെരുന്നാള്‍ ദിനത്തില്‍ വൈകീട്ട് സൂം പ്ലാറ്റ്‌ഫോമില്‍ നടത്തിയ ഈദ് കോലായി വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധിഘട്ടങ്ങളില്‍ ചേര്‍ന്നു നില്‍ക്കാനുള്ള ഇച്ഛാശക്തിയാണ് എല്ലാവര്‍ക്കും വേണ്ടതെന്നും സമൂഹത്തെ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുന്ന ഇത്തരം സംരംഭങ്ങള്‍ അതിന് അത്യാവശ്യമാണെന്നും കോവിഡ് കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ജനങ്ങളോടൊപ്പം പഞ്ചായത്ത് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുത്തിയാട് ഒരു സാംസ്‌കാരിക കേന്ദ്രം ആണെന്നും കരുണ വറ്റാത്ത ഹൃദയങ്ങള്‍ ഉള്ള തിരുത്തിയാട് ഉദാരത ജനപ്രതിനിധിയായ കാലത്ത് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ വാര്‍ഡ് മെമ്പര്‍ മൂസ ഫൗലദ് പ്രസ്താവിച്ചു. വി സി അഷ്‌റഫ് മാസ്റ്റര്‍, കെ സി അബ്ദുറബ്ബ്, എം പി ബഷീര്‍, പി സി മുഹമ്മദ് കുട്ടി, സി കുഞ്ഞോയി, കൃഷോബ്, വി സി സാബിക്, എം.സി നാസിഹ്, മുസമ്മില്‍ ചാണത്ത്, രതീഷ് കക്കോവ് തുടങ്ങിയവര്‍ വിവിധ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആയി നൗഷാദ് (സൗദി അറേബ്യ), ഇംതിയാസ് സി, ഷെയ്ബു റഹീസ് (യുഎഇ), സയ്യൂബ് (ഫ്രാന്‍സ്), അഫീഫ് (മലേഷ്യ), വി സി അബൂബക്കര്‍ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ തിരുത്തിയാട് ഗ്രൂപ്പ് ചീഫ് അഡ്മിന്‍ വിസി മഷ്ഹൂദ് (ഖത്തര്‍) അധ്യക്ഷത വഹിച്ചു. ഫസല്‍ മഠത്തില്‍, ബിനിയാമീന്‍, അബ്ദുല്‍ അസീസ് ഒ, സലീം കെ.സി, നബീല്‍ എം.എം, ത്വാഹ റഷാദ്, അബ്ദുല്‍ കബീര്‍, തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം കെ സിദ്ദീഖ്, അഫ്‌ലഹ്, സഫ്വാന്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

Related Articles

Back to top button
error: Content is protected !!