Uncategorized
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
സ്വന്തം ലേഖകന്‍
ദോഹ ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് പഴമ്പാലക്കോട് സ്വദേശി ബഷീര്‍ വാപ്പുട്ടി (ബഷീര്‍ തോട്ടുംപള്ള)യാണ് മരിച്ചത്.
52 വയസ്സായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഖത്തറിലെ യുണൈറ്റഡ് കോപറേഷന്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്ത് വരികയായിരുന്നു.
റംലത്താണ് ഭാര്യ, ജംഷീര്‍, ജംഷീന, നിഷാദ് മക്കളാണ്. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ പ്രവര്‍ത്തകനായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.