നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ താഹ ഹംസ ചെയര്‍മാന്‍, ഷാഹനാസ് എടോടി ജനറല്‍ സെക്രട്ടറി, സിറാജ് അബ്ദുല്‍ ഖാദര്‍ ട്രഷറര്‍
ഡോ. അമാനുല്ല വടക്കാങ്ങര
നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ (NIARC) ഖത്തര്‍ ചാപ്റ്ററിന്റെ ചെയര്‍മാനായി താഹ ഹംസയും ജനറല്‍ സെക്രട്ടറിയായി ഷാഹനാസ് എടോടിയും തെരഞ്ഞെടുക്കപ്പെട്ടു. സിറാജ് അബ്ദുല്‍ ഖാദറാണ് ട്രഷറര്‍. ഷഹജര്‍, ഖാലിദ് സിപി, (വൈസ് ചെയര്‍മാന്‍മാര്‍), മുഹമ്മദലി മനാര്‍, ജാഫര്‍ തങ്ങള്‍, (സെക്രട്ടറിമാര്‍) റാസിക് കെവി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) നബീല്‍ വി പി (ചീഫ് എക്കൗണ്ടന്റ് ) എന്നിവരാണ് മറ്റു ഭാരവാഹികള്‍
ഫൈസല്‍ മൂസ (പബ്ലിക്ക് റിലേഷന്‍), നാസര്‍ ഇ കെ (ഐ.സി.ബി.എഫ്. ഇന്‍ഷുറന്‍സ്) മുസ്തഫ ഈണം (ഇവന്റ് മാനേജ്മെന്റ്), ഷഫീഖ് (യൂത്ത് സര്‍വ്വീസ്), റോജി മാത്യു ( മെമ്പേര്‍സ് വെല്‍ഫെയര്‍) എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍.
വെല്‍കെയര്‍ ഗ്രൂപ്പിന്റെ എംഡിയും നിയാര്‍ക്ക് ഗ്ലോബല്‍ കമ്മറ്റി ചെയര്‍മാനുമായ അഷ്റഫ് കെ പി ചീഫ് പാട്രേണായി നിയാര്‍ക്കിന്റെ പുതിയ അഡൈ്വസറി കൗണ്‍സിലും നിലവില്‍ വന്നിട്ടുണ്ട്. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ആയി ഹമീദ് എം ടി യെയും വൈസ് ചെയര്‍മാനായി രാമന്‍ നായരെയും തിരഞ്ഞെടുത്തു. മുന്‍ മാനേജ്മെന്റ് ചെയര്‍മാന്‍ ബഷീര്‍ വി പി, സമീര്‍ എരാമല, മുഹമ്മദലി കെ കെ വി, ഹംസ കെ കെ എന്നിവര്‍ അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായിരിക്കും.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തര്‍ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് നിയാര്‍ക്ക്. ഒരു കുട്ടിയില്‍ കാണുന്ന വൈകല്യങ്ങള്‍ വ്യത്യസ്ഥങ്ങളായ പരിശോധനകളിലൂടെ പൂര്‍ണ്ണമായും കണ്ടെത്തി നൂതനമായ തെറാപ്പികളിലൂടെ അത് മാറ്റിയെടുത്ത് ആ കുട്ടിയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ കഴിയുന്നു എന്നതാണ് നിയാര്‍ക്കിന്റെ പ്രത്യേകത. കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡ് നിയാര്‍ക്കിനെ തേടിയെത്തിയത് മികച്ച സേവനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് കൊണ്ടായിരുന്നു.
നിലവിലെ കെട്ടിടത്തില്‍ 200 ഓളം കുട്ടികള്‍ക്ക് മാത്രമെ പരിശീലനം നല്‍കാന്‍ കഴിയുന്നുള്ളൂ. നിരവധി അപേക്ഷകള്‍ നിലവിലുണ്ടെങ്കിലും സ്ഥലപരിമിധി കാരണം ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. 800 ഓളം കുട്ടികള്‍ക്ക് പരീശീലനം ലഭ്യമാക്കുന്ന 33000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം സുമനസ്സുകളുടെയും സംഘാടകരുടെയും പങ്കാളിത്തത്തോടെ ധൃതഗതിയില്‍ പുരോഗമിക്കുന്നുവെങ്കിലും ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് ഇനിയും കൂടുതല്‍ ജനപങ്കാളിത്തം ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.