Uncategorized

കാര്‍ഡിയോ കെയര്‍ കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍

ദോഹ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന സമഗ്രമായ കാര്‍ഡിയോ കെയര്‍ പദ്ധതിയുമായി റിയാദ മെഡിക്കല്‍ സെന്റര്‍. കാമ്പയിനിന്റെ ഭാഗമായി നിരവധി ഹൃദയാരോഗ്യ ബോധവല്‍ക്കരണ സെഷനുകളും പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.

റിയാദ മെഡിക്കല്‍ സെന്റര്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള വിവിധ പദ്ധതികളാണ് ഇതിനകം ജനങ്ങള്‍ക്കു പരിചയപ്പെടുത്തിയിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ”കാര്‍ഡിയോ കെയര്‍’ കാംമ്പയിനും.

റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന കാര്‍ഡിയോ കെയര്‍’ കാംപയിന്റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നിര്‍വഹിച്ചു.

പുതിയ ”കാര്‍ഡിയോ കെയര്‍’ കാംപയിന്റെ ഭാഗമായി ഉപകാരപ്രദമായ രണ്ട് പാക്കേജുകളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഹൃദയസംബന്ധായ നിരവധി ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും ഇതില്‍ പെടുന്നു.
499 ഖത്തര്‍ റിയാല്‍ ചെലവ് വരുന്ന ഹാര്‍ട്ട് പ്രൈം പാക്കേജില്‍ എക്കോ കാര്‍ഡിയോഗ്രാം, ഇ സി ജി, സി ബി സി, ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകള്‍ക്കു പുറമെ കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനും ഉള്‍പ്പെടുന്നു.

999 ഖത്തര്‍ റിയാല്‍ ചെലവ് വരുന്ന ഹാര്‍ട്ട് കെയര്‍ പ്ലസ് പാക്കേജില്‍ എക്കോ കാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ സ്‌ട്രെസ്സ് ടെസ്റ്റ്, ഇ സി ജി, സി ബി സി, ബ്ലഡ് ഷുഗര്‍, എച്ച് ബി എ വണ്‍ സി, ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകള്‍ക്കു പുറമെ കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനും ഉള്‍പ്പെടുന്നു.

സീനിയര്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍ രാജേന്ദ്രനാണ് റിയാദ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗത്തിനു നേതൃത്വം നല്‍കുന്നത്. ഈ മേഖലയില്‍ വിപുലമായ അനുഭവ പരിചയവും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഇന്റര്‍നാഷണല്‍ അസോസിയേറ്റ് ഫെലോയുമാണ് അദ്ദേഹം. ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററാണ് റിയാദ മെഡിക്കല്‍ സെന്റര്‍.

പതിനഞ്ചിലധികം ഡിപ്പാര്‍’്‌മെന്റുകളുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഫിസിയോതെറാപ്പി, ഒപ്റ്റിക്കല്‍സ് സേവനങ്ങളും ലഭിക്കുന്നു.
സി റിങ്ങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപമുള്ള റിയാദ മെഡിക്കല്‍ സെന്റര്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കുന്നു. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!