Uncategorized
അല്‍ ഖോര്‍ ഹെല്‍ത്ത് സെന്ററിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അശ്ഗാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അല്‍ ഖോര്‍ ഹെല്‍ത്ത് സെന്ററിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ്. പ്രതിദിനം 600 ഓളം സന്ദര്‍ശകരെ സേവിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 40 ക്ലിനിക്കുകള്‍ ഉള്‍പ്പെടുന്ന രണ്ട് നില പ്രധാന കെട്ടിടവും ലാബ്, ഫാര്‍മസി, സ്പാ, ജിം തുടങ്ങി ആരോഗ്യ സൗകര്യങ്ങളുമുണ്ട്. കൂടാതെ പള്ളി, ബില്‍ഡിംഗ് സപ്പോര്‍ട്ട് സര്‍വീസിനുളള സേവനങ്ങള്‍ക്കുള്ള കെട്ടിടം, ആംബുലന്‍സുകള്‍ക്കുള്ള ഗാരേജ്, 297 പാര്‍ക്കിംഗ് സ്ലോട്ടുകള്‍ എന്നിവയും ഇവിടെയുണ്ട്.