Uncategorized
ഐ.സി.ബി.എഫിന്റെ ഹീല്‍ ഇന്ത്യ ക്യാമ്പയിനിന് ഐ.സി.സിയുടെ കൈതാങ്ങ്
ദോഹ : കോവിഡ് രണ്ടാം തരംഗം ദുരന്തം വിതക്കുന്ന ഇന്ത്യയില്‍ അത്യാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, അടിയന്തിര വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയ സഹായമെത്തിക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം നടത്തുന്ന ഹീല്‍ ഇന്ത്യ കാമ്പയിന് പിന്തുണയുമായി ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍.
ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് ചെക്ക് കൈമാറി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സബിത്ത് സഹീര്‍ പങ്കെടുത്തു.
ഹീല്‍ ഇന്ത്യ ക്യാമ്പയിന് പി.എന്‍ ബാബുരാജന്റെ നേതൃത്വത്തിലുള്ള ഐ.സി.സിയുടെ പിന്തുണക്ക് ഐ.സി.ബി.എഫ് നന്ദി അറിയിച്ചു.