
Breaking News
ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് സിസ്റ്റം പരിഷ്‌ക്കരിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് സിസ്റ്റം പരിഷ്‌ക്കരിക്കുന്നു. രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമുള്ളപ്പോള്‍ മതിയായതും സൗകര്യപ്രദവുമായ പാര്‍ക്കിംഗ് ഉറപ്പാക്കുന്നതിനാണ് സിസ്റ്റം പരിഷ്‌ക്കരിക്കുന്നത്.
ഇതനുസരിച്ച് സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ആദ്യ മൂന്ന് മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. പാര്‍ക്കിംഗ് ഉപയോഗിച്ചതിന് നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ പത്ത് റിയാലും പിന്നീടുള്ള ഓരോ മണിക്കൂറിനും അഞ്ചു റിയാലുമായിരിക്കും ചാര്‍ജ്. പാര്‍ക്കിംഗ് ഇനത്തില്‍ പരമാവധി തുക 70 റിയാലായിരിക്കും.
പാര്‍ക്കിംഗ് ഫീസ് ബാങ്ക് കാര്‍ഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പണമായി അടക്കാനാവില്ലെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.