Breaking News
ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
മെയ് 31 മുതല്‍ രാജ്യത്ത് അടിച്ചുവീശുന്ന ബറാവീഹ് കാറ്റിന്റെ തുടര്‍ച്ചയാണിതെന്നും ഇന്നും നാളെയും ഇതേ നില തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി .
കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട്