
കോവിഡുമായി ബന്ധപ്പെട്ട ഏത് അടിയന്തിര സാഹചര്യവും നേരിടുവാന്‍ തയ്യാര്‍ , എച്ച്. എം. സി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡുമായി ബന്ധപ്പെട്ട ഏത് അടിയന്തിര സാഹചര്യവും നേരിടുവാന്‍ തയ്യാറാണെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകള്‍ കണക്കിലെടുത്ത് കൂടുതല്‍ ആശുപത്രികള്‍ നിയോഗിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ഒരുക്കിയിട്ടുണ്ടെന്ന് എച്ച്. എം. സി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹ്സം മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റലിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള ചില മെഡിക്കല്‍ സൗകര്യങ്ങള്‍ ഇതിനകം തന്നെ കോവിഡ് രോഗികള്‍ക്ക് മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റും.
സമൂഹത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം, ഇത് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട കേസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന രോഗികളെ ഉള്‍ക്കൊള്ളാന്‍ ശേഷി വിപുലീകരിക്കേണ്ടി വന്നേക്കും. ആവശ്യമായി വന്നാല്‍ മിസഈദ് ഹോസ്പിറ്റല്‍ റാസ് ലഫാന്‍ ഹോസ്പിറ്റല്‍ മുതലായവ ഇതിനായി പ്രയോജനപ്പെടുത്തും.