Breaking News

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു

ദോഹ : ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, ഖത്തറിലെ ആദ്യത്തെ മലയാളം ന്യൂസ് പോര്‍ട്ടലായ ഇന്റര്‍നാഷണല്‍ മലയാളിയുമായി സഹകരിച്ച് ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.

ജൂണ്‍ 19ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ സൂം പ്ലാറ്റ്‌ഫോമിലാണ് മത്സരം നടക്കുന്നത്. യുണൈറ്റ്ഡ് ഫോര്‍ എ ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന വിഷയത്തിലാണ് മത്സരം നടക്കുക.

1 മുതല്‍ 4 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ സബ് ജൂനിയര്‍ കാറ്റഗറി, അഞ്ച് മുതല്‍ 7 വരെ ജൂനിയര്‍ കാറ്റഗറി, 8 മുതല്‍ 12 വരെ സീനിയര്‍ കാറ്റഗറി എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് മത്സരം നടക്കുക.

ഒരു സ്‌ക്കൂളില്‍ നിന്ന് ഒരു കാറ്റഗറിയില്‍ പരമാവധി അഞ്ച് കുട്ടികള്‍ക്കാണ് പങ്കെടുക്കാനാവുക.

പങ്കെടുക്കാനാഗ്രഹിക്കുന്ന സ്‌ക്കൂളുകള്‍ ജൂണ്‍ 16 ബുധനാഴ്ചക്ക് മുമ്പായി വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങടങ്ങിയ ലിസ്റ്റ് [email protected] എന്ന് ഈമെയിലില്‍ അയക്കേണ്ടതാണ്. സ്‌കൂളുകള്‍ വഴി മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക.

സെപ്രൊടെക് മുഖ്യ പ്രോയാജകരും അബീര്‍ മെഡിക്കല്‍ സെന്റര്‍ സഹ പ്രായോജകരുമായ മത്സരത്തില്‍ അല്‍ മുഫ്ത റെന്റ് എ കാര്‍, ക്വാളിറ്റി അഡ്മിനിസിട്രേഷന്‍ കണ്‍സള്‍ട്ടന്‍സി, എം.പി ട്രേഡേഴ്‌സ്, ഖത്തര്‍ ടെക് എന്നിവര്‍ പ്രായോജകരുമാണ്.

വിജയികളെ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് നടക്കുന്ന പരിപാടിയില്‍ ഓണ്‍ലൈനിലൂടെ പ്രഖ്യാപിക്കുന്നതാണ്. ഖത്തറിലെ കോവിഡ് സ്ഥിതിഗതികള്‍ക്കനുസരിച്ച് സാധ്യമായൊരു തിയ്യതിയില്‍ സമ്മാനവിതരണം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!