നിക്ഷേപങ്ങളില്‍ വൈവിധ്യവല്‍ക്കരണമാണ് ഖത്തര്‍ നിലപാട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നിക്ഷേപങ്ങളില്‍ വൈവിധ്യവല്‍ക്കരണമാണ് ഖത്തര്‍ നിലപാടെന്നും ടെക്‌നോളജി, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിലാണ് രാജ്യം ഇപ്പോള്‍ കൂടുതലായി നിക്ഷേപിക്കുന്നതെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി സി. ഇ. ഒ. മന്‍സൂര്‍ ബിന്‍ ഇബ്രാഹീം അല്‍ മഹ് മൂദ് അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പുതിയ കാലത്തെ നിക്ഷേപം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി ലോകത്തിന്റെ നിക്ഷേപ ഭൂപടം മൊത്തത്തില്‍ മാറ്റിമറിച്ചിരിക്കുകയാണെന്നും കാര്യക്ഷമമായ കൊറോണ പ്രതിരോധ നടപടികള്‍ ഖത്തറിന്റെ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു .
ഏഷ്യ, അമേരിക്ക, യൂറോപ്പ്് മേഖഖലകളില്‍ സുസ്ഥിര വികസന പദ്ധതികളിലും സാങ്കേതിക രംഗത്തും നിക്ഷേപമിറക്കാനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നതെന്നും നിക്ഷേപങ്ങളിലെ വൈവിധ്യവല്‍ക്കരണത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പുരോഗതി വൈകവരിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയും അടിസ്ഥാന സൗകര്യ മേഖലയുമൊക്കെ പരമ്പരാഗതമായ നിക്ഷേപ സാധ്യതകളാണ്. എന്നാല്‍ സമകാലിക ലോകത്ത് ആരോഗ്യ രംഗത്തും സാങ്കേതിക വിദ്യയിലുമാണ് കൂടുതല്‍ നിക്ഷേപ സാധ്യതകളുളളത് .
കോവിഡാനന്തര ലോകം വലിയ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീരിക്കേണ്ടി വരും. ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും നൂതനമായ വ്യാപാര തന്ത്രങ്ങളിലൂടേയും മാത്രമേ ഈ പ്രതിസന്ധികളെ അതിജീവിക്കാനാവുകയുള്ളൂവൈന്ന് അദ്ദേഹം പറഞ്ഞു.
ലോകത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുകയും ഭൂരിഭാഗം പേരും വാക്‌സിനെടുക്കുകയും ചെയ്യുന്നതോടെ വാണിജ്യ നിക്ഷേപ മേഖലകള്‍ പൂര്‍വാധികം ശക്തിയില്‍ തിരിച്ചുകയറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.