
കോസ്റ്ററിക്കയെ തകര്‍ത്ത് സ്‌പെയിനിന്റെ പടയോട്ടം
അമാനുല്ല വടക്കാങ്ങര
ദോഹ. കോസ്റ്ററിക്കയെ തകര്‍ത്ത് സ്‌പെയിനിന്റെ പടയോട്ടം . ഇന്നലെ തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക്് കോസ്റ്ററിക്കയെ തകര്‍ത്താണ് സ്‌പെയിന്‍ വിജയിച്ചത്.
മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിന്റെ തേരോട്ടം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി. ലൂയിസ് എന്‍ റി ക്വോയുടെ ടീം എഴ് തവണ കോസ്റ്ററിക്കയുടെ വലകുലുക്കിയിലെങ്കിലും ഒരിക്കലെങ്കിലും തിരിച്ചടിക്കാനാവാതെ കളത്തില്‍ വിയര്‍ക്കുന്ന കോസ്റ്ററിക്കയെയാണ് ഇന്നലെ കാണാനായത്.