Breaking NewsUncategorized

മയക്കുമരുന്ന് കടത്ത്: മൂന്ന് പേര്‍ക്ക് 20 വര്‍ഷം തടവും 300,000 റിയാല്‍ പിഴയും

ദോഹ. വന്‍തോതില്‍ നിരോധിത മയക്കുമരുന്ന് ഹാഷിഷ് രാജ്യത്തേക്ക് കടത്തിയതിന് മൂന്ന് പേര്‍ക്ക് 20 വര്‍ഷം തടവും 300,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ച ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവച്ചു.

കടല്‍മാര്‍ഗം രാജ്യത്തേക്ക് വന്‍തോതില്‍ ഹാഷിഷും ആംഫെറ്റാമൈനും ഇറക്കുമതി ചെയ്തതില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് വിധി. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടില്‍ റാസ് ലഫാന് സമീപം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ തീരദേശ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. തീരദേശ സേനാംഗങ്ങള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും പ്രതികളെ മയക്കുമരുന്ന് സഹിതം പിടികൂടുകയും ചെയ്തു.

പിടികൂടിയ മയക്കുമരുന്ന് തങ്ങളുടേതാണെന്ന് പ്രതികള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് ക്രിമിനല്‍ കോടതിയിലേക്ക് വിടുകയും മൂന്നുപേരെയും ശിക്ഷിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!