Breaking News
ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായില്ല , പെരുന്നാള്‍ ജൂലൈ 20 ന് തന്നെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് സൂര്യാസ്തമയ ശേഷം ദുല്‍ ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍, പെരുന്നാള്‍ ജൂലൈ 20 ന് തന്നെയായിരിക്കുമെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം നാളെ മഗ് രിബിന് ശേഷം മതകാര്യ മന്ത്രാലയം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് ദുല്‍ ഖഅദ് 29 ആയിരുന്നു. നാളെ ദുല്‍ ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ച ദുല്‍ ഹജ്ജ് ഒന്നായി കണക്കാക്കും..
ജൂലൈ 19 തിങ്കളാഴ്ച അറഫ ദിനവും ജൂലൈ 20 ചൊവ്വാഴ്ച ബലി പെരുന്നാളുമാകും.