Uncategorized

കോവിഡ് പ്രതിരോധത്തിന്റെ ഖത്തര്‍ മാതൃകക്ക് ലോകാംഗീകാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിരോധത്തിന്റെ ഖത്തര്‍ മാതൃക ലോകാടിസ്ഥാനത്തില്‍ പ്രശംസിക്കപ്പെടുന്നു. വിവിധ ഏജന്‍സികളാണ് ഇതിനകം ഖത്തറിന്റെ കോവിഡ് പ്രതിരോധ നടപടികളെ അംഗീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗ ബാധയുണ്ടായെങ്കിലും മികച്ച പരിചരണത്തിലൂടെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്തിയതും വാക്‌സിനേഷന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതുമാണ് ഖത്തറിന് പ്രശംസ നേടിക്കൊടുത്തത്.

കോവിഡ് -19 പാന്‍ഡെമിക് ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത രാജ്യങ്ങളില്‍ ജര്‍മ്മന്‍ പ്രസിദ്ധീകരണമായ ‘ഡെര്‍ സ്പീഗല്‍’ ഖത്തറിനെ തിരഞ്ഞെടുത്തതാണ് അതില്‍ ഏറ്റവും പുതിയത്.

പട്ടികയില്‍ 15-ാം സ്ഥാനത്താണ് ഖത്തര്‍, ഫിന്‍ലാന്‍ഡാണ് ഒന്നാമത്. ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക അറബ് രാജ്യമാണ് ഖത്തര്‍ എന്നതും പ്രത്യേകം ശ്രദ്ധേയമാണ് . ഒരിക്കല്‍ പോലും പൂര്‍ണമായ ലോക് ഡൗണിലേക്ക് പോവാതെയാണ് കോവിഡ് പ്രതിരോധ രംഗത്ത് ഖത്തര്‍ മാതൃക സൃഷ്ടിച്ചത്.

പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്ന ഖത്തറും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയും വിവിധ സ്രോതസ്സുകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റി വരികയാണ് .

രാജ്യത്തെ പല ആശുപത്രികളും അവരുടെ അവസാന കോവിഡ് -19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം സാധാരണ സേവനങ്ങള്‍ പുനരാരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ സംയോജിത സ്വാധീനം, പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കല്‍, പ്രതിരോധ നടപടികളോടുള്ള സമൂഹത്തിന്റെ സഹകരണം എന്നിവയാണ് വൈറസിന്റെ വ്യാപനം തടയാന്‍ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്്.

കുത്തിവയ്പ്പിനെ സംബന്ധിച്ചിടത്തോളം, രാജ്യത്ത് 1.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് -19 വാക്‌സിന്‍ രണ്ട് ഡോസുകളും ലഭിച്ചു.

Related Articles

Back to top button
error: Content is protected !!