Breaking News
മിസഈദ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാര്‍ജായി, സാധാരണ സേവനങ്ങള്‍ പുനരാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം ധാരാളം രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം നല്‍കിയ മിസഈദ് ഹോസ്പിറ്റല്‍ അവസാന കോവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്യുകയും സാധാരണ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരി ആംഭിച്ചതുമുതല്‍ ഖത്തറില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സജ്ജമാക്കിയ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഏഴ് ആശുപത്രികളില്‍ ഒന്നായിരുന്നു മിസഈദ് ഹോസ്പിറ്റല്‍. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍, സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, അല്‍ വക്‌റ ഹോസ്പിറ്റല്‍, ഹസം മെബൈറീക്ക് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയെല്ലാം സാധാരണ സേവനങ്ങള്‍ പുനരാരംഭിച്ചിരുന്നു.