Local News
നാളെ ഗെവാന്‍ ദ്വീപില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ട്രോഫി നേരില്‍ കാണാനവസരം

ദോഹ: ടൂര്‍ണമെന്റിന് മുന്നോടിയായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി നയിക്കുന്ന ട്രോഫി അനുഭവ ടൂറിന്റെ ഭാഗമായി, ഒക്ടോബര്‍ 18 ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ ഗെവാന്‍ ഐലന്‍ഡില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ട്രോഫി അടുത്തുനിന്ന് കാണാനും ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കാനും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരം ലഭിക്കും.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണിലെ അത്യാധുനിക മത്സര സമുച്ചയത്തിലാണ് നടക്കുക