Uncategorized
സുഖ് വാഖിഫില്‍ നടക്കുന്ന ഫ്രഷ് ഡേറ്റ്‌സ് ഫെസ്റ്റിവലില്‍ 60 ടണിലേറെ ഈത്തപ്പഴം വിറ്റഴിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : സുഖ് വാഖിഫില്‍ നടന്ന് വരുന്ന ഫ്രഷ് ഡേറ്റ്‌സ് ഫെസ്റ്റിവലില്‍ 60 ടണിലേറെ വിവിധ ഇനം ഈത്തപ്പഴങ്ങള്‍ വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ആരംഭിച്ച ഈത്തപ്പഴ മേള ജൂലൈ 30 വരെ തുടരും. വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെയാണ് ഡേറ്റ്‌സ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഖത്തറിലെ പ്രമുഖരായ 80ാളം ഫാമുകളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.