Breaking News
വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, 79.1 ശതമാനം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വാക്‌സിനേഷന്‍ പുരോഗമിക്കുന്നു, 79.1 ശതമാനം ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു. രാജ്യത്ത് ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജ്ജിതമായി മുന്നേറുകയാണ്. ഡിസംബര്‍ 23ന് ആരംഭിച്ച നാഷണല്‍ വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഇത് വരെ 16 വയസ്സിന് മീതെയുള്ള ജനസംഖ്യയില്‍ 79.1 ശതമാനം പേരും വാക്‌സിനേഷന്റെ ഒരു ഡോസെങ്കിലും എടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 67 ശതമാനം പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വരും മാസങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിനുള്ള ഊര്‍ജിത നടപടികളുമാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നോട്ടു പോവുന്നത്.