
അന്താരാഷ്ട്ര ഉംറ സര്‍വ്വീസുകള്‍ ഓഗസ്റ്റ് 10 മുതല്‍ പുനരാരംഭിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അന്താരാഷ്ട്ര ഉംറ സര്‍വ്വീസുകള്‍ ഓഗസ്റ്റ് 10 മുതല്‍ പുനരാരംഭിക്കും. ഹജ്ജിന്റെ ക്രമീകരണങ്ങള്‍ക്കായി ജൂലൈ 17 മുതല്‍ ഹാജിമാരല്ലാത്തവര്‍ക്ക് ഉംറ നിര്‍ത്തി വെച്ചിരുന്നു.
ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ലെബനോന്‍ തുടങ്ങിയ ഒമ്പത് രാജ്യങ്ങളില്‍ നിന്നൊഴികെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഡയരക്റ്റ് ഫൈള്റ്റുകള്‍ അനുവദിക്കും. ഈ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൂന്നാമത് ഒരു രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാനാകൂ.
സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹജ്ജ് ആന്റ് ഉംറയുടെ അംഗീകാരമുള്ള ഉംറ ഏജന്‍സി വഴി 18 വയസ്സ് പൂര്‍ത്തിയായ വാക്‌സിനെടുത്ത ആളുകള്‍ക്ക് ഉംറ നിര്‍വ്വഹിക്കാം.
ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക്ക എന്നിവയുടെ മുഴുവന്‍ ഡോസ്, മുഴുവന്‍ ഡോസ് ചൈനീസ് വാക്‌സിന് എടുത്ത ശേഷം ഫൈസര്‍, മൊഡേണ, ആസ്ട്രസെനിക്ക എന്നിവയിലേതെങ്കിലും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം.