ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് പ്രതിരോധ നടപടികളും ജാഗ്രതയും സമൂഹം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും പെരുന്നാളവധി കഴിഞ്ഞ ശേഷം ആശങ്കജനകമായ രീതിയിലാണ് കോവിഡ് സ്ഥിതിഗതികള്‍ വഷളാവുന്നത്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും അതീവജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഉണര്‍ത്തുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18306 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 158 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. ഇന്ന് 118 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1810 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 73 ആയി. 27 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.