ഫോര്‍ബ്സ് 2025 ലെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് രണ്ട് ഖത്തരികള്‍

ദോഹ: ഫോര്‍ബ്സ് 2025 ലെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് രണ്ട് ഖത്തരികള്‍. ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി, ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി എന്നിവരാണ് ലോകമെമ്പാടുമുള്ള 3,028 ശതകോടീശ്വരന്മാര്‍ അടങ്ങിയ ഫോര്‍ബ്സ് 2025 പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തരികള്‍.
ഖത്തറിന്റെ മുന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി അറബ് ശതകോടീശ്വരന്മാരില്‍ എട്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 929-ാം സ്ഥാനത്തുമാണ്. 3.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജ മേഖലകളിലെ വിജയകരമായ നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്തിന് പ്രധാന കാരണം.
ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ ചെയര്‍മാനായ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി ആഗോളതലത്തില്‍ 1,850-ാം സ്ഥാനത്താണ്, 1.9 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിന്റെ ആസ്തി. സ്വകാര്യ മേഖലയിലെ, പ്രത്യേകിച്ച് നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, ധനകാര്യം എന്നീ മേഖലകളിലെ നേതൃപാടവത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ സമ്പത്ത് ഉരുത്തിരിഞ്ഞത്.